2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഞാനും ഭ്രാന്തനും

ഞാനും ഭ്രാന്തനും
കുറെ കാലമായി ഞങ്ങളീ കളി തുടങ്ങിയിട്ട്
ഞനൊളിക്കുമ്പോള്‍ അവന്‍ തിരയും
ഞാന്‍ തിരയുമ്പോള്‍ അവന്‍ ഒളിക്കും
ഞാന്‍ ഒന്നു പിടി അയച്ചാല്‍ അവന്‍ മുറുക്കും
ഞാന്‍ മുറുക്കുമ്പോള്‍ അവന്‍ അയയും
ചിലപ്പോള്‍ അവന്‍ വേട്ടക്കാരന്‍, ഞാന്‍ ഇര
ഞാന്‍ വേട്ടക്കാരന്‍ , അവന്‍ ഇര
മറ്റു ചിലപ്പോള്‍ ഞാന്‍ അമ്മ, അവന്‍ മകന്‍
അവന്‍ അമ്മ , ഞാന്‍ മകന്‍
ഗുരുവും ശിഷ്യനും, ചേട്ടനും അനിയനും
പ്രഭാഷകനും ശ്രോതാവും, വിശ്വാസിയും അവിശ്വാസിയും
കളിച്ചു ക്ഷീണിച്ച ഒരു വിശ്രമ വേളയില്‍ അവന്‍ ചോദിച്ചു
കളിയില്‍ ഞാനോ നീയോ ഒരിക്കല്‍ പോലും തോറ്റിട്ടോ ജയിച്ചിട്ടോ ഇല്ല
ആരെങ്കിലും ഒരാള്‍‍ തോറ്റാല്‍, അല്ലെങ്കില്‍ ജയിച്ചാല്‍?
നിശ്ശബ്ദത
ഞാനും ചോദിച്ചു , തോറ്റാല്‍ അല്ലെങ്കില്‍ ജയിച്ചാല്‍???

1 അഭിപ്രായ(ങ്ങള്‍):

butterflywings flaps പറഞ്ഞു...

ഞാനും ഭ്രാന്തനും
കുറെ കാലമായി ഞങ്ങളീ കളി തുടങ്ങിയിട്ട്
ഞനൊളിക്കുമ്പോള്‍ അവന്‍ തിരയും
ഞാന്‍ തിരയുമ്പോള്‍ അവന്‍ ഒളിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ